ആദ്യ ക്രൈസ്തവ രക്തസാക്ഷികൾ കൊല്ലപ്പെട്ട സ്ഥലത്ത് പ്രാർത്ഥന നടത്തി ഫ്രാൻസിസ് പാപ്പയും സിനഡ് അംഗങ്ങളും

റോമിലെ ആദ്യ ക്രൈസ്തവരക്തസാക്ഷികൾ കൊല്ലപ്പെട്ട സ്ഥലത്ത് പ്രത്യേക പ്രാർത്ഥന നടത്തി ഫ്രാൻസിസ് പാപ്പയും സിനഡ് അംഗങ്ങളും.

വത്തിക്കാൻ നഗരത്തിനുള്ളിലെ റോമൻ പ്രോട്ടോമാർട്ടേഴ്സ് സ്ക്വയറിലാണ് എക്യുമെനിക്കൽ പ്രാർത്ഥന നടന്നത്.

നീറോ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് വി. പത്രോസും റോമിലെ മറ്റ് ആദ്യ ക്രിസ്ത്യൻ രക്തസാക്ഷികളും കൊല്ലപ്പെട്ട സ്ഥലത്താണ് ഈ സ്ക്വയർ എന്ന് വിശ്വസിക്കപ്പെടുന്നു. നടപ്പാതയിലെ ഒരു ഫലകം വി. പത്രോസ് ക്രൂശിക്കപ്പെട്ട സ്ഥലത്തെ അടയാളപ്പെടുത്തുന്നു. പ്രാർത്ഥനാ ഗീതങ്ങൾ, പ്രാർത്ഥനകൾ,
ലുത്തിനിയ എന്നിവ ഉൾപ്പെടുന്ന 45 മിനിറ്റ് ദൈർഘ്യമുള്ള എക്യുമെനിക്കൽ
പ്രാർത്ഥനയിൽ പങ്കെടുത്തവർ പതിനഞ്ചാം നൂറ്റാണ്ടിലെ പെയിൻ്റിംഗ് ആയ ‘മാത്തർ
എക്ലെസിയ’ (സഭയുടെ മാതാവ്) എന്ന് മുദ്രണം ചെയ്ത ഡ്രിപ്പ് പ്രൊട്ടക്ടറുകളുള്ള
മെഴുകുതിരികൾ പിടിച്ചിരുന്നു. ഗിറ്റാർ, ഫ്ലട്ട്, ക്ലാരിനെറ്റ് എന്നിവയുൾപ്പെടെ നിരവധി
സംഗീതോപകരണങ്ങൾക്കൊപ്പം ഒരു ചെറിയ ഗായകസംഘമാണ് ഈ
പ്രാർത്ഥനാവേളയിലെ സംഗീതത്തിന് നേതൃത്വം നൽകിയത്. ഈ പ്രാർഥനാശുശ്രൂഷയുടെ സമാപനത്തിൽ “സ്വർഗസ്ഥനായ പിതാവേ…’ എന്ന
പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group