സമാധാന അഭ്യർത്ഥനയുമായി വീണ്ടും ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ തുടരുന്ന രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കുവാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം വിവിധ യുദ്ധങ്ങളെപ്പറ്റി പരാമർശിച്ചതിനുശേഷം, സമാധാനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്തു. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള വെടിവയ്പ്പ് തുടരുന്ന മധ്യപൂർവേഷ്യയിൽ സമാധാനം എത്രയും വേഗം കരഗതമാകട്ടെയെന്നാണ് ഫ്രാൻസിസ് പാപ്പായുടെ ആശംസ. ആയുധങ്ങളുടെ ഉപയോഗം നിർത്തിവച്ചുകൊണ്ട്, പരസ്പരം കരാറിൽ ഏർപെട്ടുകൊണ്ട് സമാധാനം കൈവരുവാൻ മുൻകൈയെടുക്കുവാനും പാപ്പാ ആവശ്യപ്പെടുന്നു.
യുദ്ധത്തിൽ ഇരകളാകുന്ന പതിനായിരക്കണക്കിന് നിരപരാധികളായ മനുഷ്യജീവനുകൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പാപ്പാ മുൻനിർത്തി സംസാരിക്കുമ്പോൾ, ഇരകളുടെ അമ്മമാരുടെ ദുഖവും പാപ്പാ അടിവരയിട്ടു പറയുന്നു. ഹമാസ് ഗവൺമെൻ്റിൻ്റെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ 7 ന് ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ 41,206 പേർ കൊല്ലപ്പെടുകയും 95,337 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്തംബർ മാസം പത്താം തീയതി ഗാസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹമാസ് ബന്ദികളിൽ ഒരാളായ ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിനെ പറ്റിയും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m