ഹൃദയസല്ലാപം’ പുസ്തക പ്രകാശനം ചെയ്തു.

കൊച്ചി:വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ധ്യാനസല്ലാപങ്ങൾ എന്ന ആധ്യാത്മിക രചനയെ ആധാരമാക്കി എഴുത്തുകാരനും നിരൂപകനുമായ അനിൽ പി മങ്ങാട്ട് എഴുതിയ ‘ഹൃദയസല്ലാപം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.
ചാവറ സെൻട്രൽ സെക്രട്ടേറിയേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. സെബാസ്റ്റ്യൻ പോൾ, സി എം ഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തമ്പറമ്പിൽ നൽകി പുസ്തകം പ്രകാശനം ചെയ്തു.വിശുദ്ധ ചാവറപ്പിതാവിന്റെ മിസ്റ്റിസിസത്തിന്റെ അഞ്ച് തലങ്ങളെക്കുറിച്ച് പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തമ്പറമ്പിൽ സംസാരിച്ചു. ചാവറ പിതാവിന്റെ ആത്മീയതയ്ക്ക് ഇന്നത്തെ തലമുറയിലുള്ള പ്രസക്തിയെക്കുറിച്ചും അനിൽ പി മങ്ങാട്ട് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group