ഉപവാസ പ്രാർത്ഥന ദിനമായി ഒക്ടോബർ 7 ആചരിക്കുവാന്‍ ആഹ്വാനം നൽകി ഫ്രാന്‍സിസ് മാർപാപ്പ

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുന്ന ഒക്ടോബർ 7 തിങ്കളാഴ്ച സമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും ദിനമായി ആചരിക്കുവാന്‍ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.

സിനഡ് അസംബ്ലിയുടെ രണ്ടാം സെഷൻ്റെ ഉദ്ഘാടന കുർബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനു ഉപവാസ പ്രാർത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.

ഒക്ടോബർ 7-ന്, ലോകസമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ഒരു ദിവസം ആചരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കർത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. അടുത്ത ഞായറാഴ്ച, ഒക്ടോബർ 6-ന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാന്‍ സാന്താ മരിയ റോമൻ ബസിലിക്കയിലേക്ക് പോകുമെന്നും സൂചിപ്പിച്ചു.

ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരുന്നു. 2023 ഒക്‌ടോബർ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m