എല്ലാത്തരത്തിലുള്ള യഹൂദ വിരുദ്ധതകളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് OSCE. അന്താരാഷ്‌ട്ര ഹോളി കാസ്റ്റ് അനുസ്മരണ ദിനത്തിന്റെ വാർഷികാഘോഷ വേളയിലാണ് ഹോളിസിയുടെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ ജാനുസ് ഉർബാസിക് ഈ കാര്യം ആവശ്യപ്പെട്ടത്. നാസിഭരണത്തിന് കീഴിൽ യഹൂദന്മാർക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെയും കഷ്ടപ്പാടുകളെയും അദ്ദേഹം അനുസ്മരിച്ചു. പീഡനത്തിനിരയായ ആളുകളെയും സ്വന്തം ജീവൻ അപകടത്തിലാക്കി ക്രൂരതകൾക്കെതിരെ പോരാടിയവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിലുള്ള ഒരു ഉപാധി എന്ന നിലയിൽ പരസ്പര സംഭാഷണത്തിന്റെ പ്രാധാന്യത്തെയും അദ്ദേഹം എടുത്തുകാട്ടി. സമാധാനം, പരസ്പര ബഹുമാനം, ജീവിത സംരക്ഷണം ,മത സ്വാതന്ത്ര്യം സൃഷ്ടിയുടെ പരിപാലനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഫ്രാൻസിസ് മാർപാപ്പ തന്റെ എൻസൈക്ലിക്കൽ ലെറ്ററിൽ ഫ്രാട്ടോലി പറഞ്ഞിരിക്കുന്നതുപോലെ വിവിധ മതങ്ങൾ ,ഓരോ മനുഷ്യനോടും ദൈവമക്കളാണെന്ന് വിളിക്കപ്പെടുന്ന സൃഷ്ടിയെന്ന ബഹുമാനത്തെ അടിസ്ഥാനമാക്കി സാഹോദര്യം കെട്ടിപ്പടുക്കുന്നതിനും സാമൂഹ്യ നീതി സംരക്ഷിക്കുന്നതിനും ഗണ്യമായ സംഭാവന നൽകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. പഴയതും പുതിയതുമായ എല്ലാ യഹൂദ വിരുദ്ധതകളെയും ഹോളിസി അപലപിച്ചു. അന്താരാഷ്‌ട്ര ഹോളി സി കാസ്റ്റി അനുസ്മരണം കേവലം ഒരു അനുസ്മരണ ആഘോഷമായി മാത്രം മാറുകയില്ല യെന്നും അതിനുമപ്പുറം യഹൂദ വിരുദ്ധതയ്ക്ക് എതിരെ സമഗ്രമായ ശ്രമങ്ങൾ വ്യാപിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് എന്ന് ഹോളിസിയുടെ പ്രതിനിധികൾ പ്രത്യാശാ പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group