സീറോ മലബാർ സഭാ അസംബ്ലിക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ അറിയിച്ചു

സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി.

അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പയുടെ പ്രാർഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്.

അസംബ്ലിയുടെ മാർഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും സാമൂഹികവുമായ അവസ്ഥകൾ ചർച്ച ചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷമാതൃകകളാകാൻ പുരോഹിതർക്കും സമർപ്പിതർക്കുമൊപ്പം അത്മായർക്കും പ്രസക്തമായ പങ്കുണ്ട്.

ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് എല്ലാതുറയിൽപ്പെട്ട സഭാംഗങ്ങൾക്കും കൃത്യമായ ധാരണകളുണ്ടാകണമെന്നും അപ്രകാരമുള്ള ധാരണകളെ രൂപപ്പെടുത്താനുള്ള വേദിയായി അസംബ്ലി മാറണമെന്നും ആർച്ച് ബിഷപ് ലിയോപോൾദോ ജിറെല്ലി കൂട്ടിച്ചേർത്തു.

സഭയുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും പ്രഭവസ്ഥാനവും പാരമ്യതയുമാണ്
കർത്താവിന്റെ പെസഹാരഹസ്യത്തിന്റെ ഓർമ്മയായ വിശുദ്ധ കുർബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്. സാർവത്രികസഭയുടെ പൈതൃകമായി
ആരാധനക്രമപാരമ്പര്യങ്ങൾ സഭയിൽ വളരുന്നത് ആദരവോടെ കാണുന്നു.
കൂടുതൽ ഐക്യത്തിനു വഴിതെളിക്കാൻ അസംബ്ലിയിലെ ചർച്ചകൾ കാരണമാകട്ടെയെന്നും ആർച്ച് ബിഷപ് ജിറെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group