ദരിദ്ര ജനവിഭാഗങ്ങൾക്ക് ക്രിസ്മസ് സമ്മാനവുമായി ഷംഷാബാദ് രൂപത

Diocese of Shamshabad have presented Christmas gifts to needy people

ഹൈദരാബാദ് : ഷംഷാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നിർധനരും വാസസ്ഥലമില്ലാത്തവരുമായ ദരിദ്ര-ജനവിഭാഗത്തിന് ക്രിസ്മസ് സമ്മാനമായി കിറ്റുകൾ വിതരണം ചെയ്‌തു. ക്രിസ്മസ് കേക്കും, ബ്ലാങ്കറ്റും കിറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. സാമൂഹിക സേവന രംഗത്ത് നിറശോഭയോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ മാതൃകയായ ഷംഷാബാദ് രൂപതയുടെ യുവജന സംഘടനയായ എസ്.വൈ.എം (S.Y.M) ഉം, പേ-മാർഗ്ഗ് സോഷ്യൽ ആക്ഷൻ ഡിപ്പാർട്മെന്റും സംയുക്തമായാണ് വാസയോഗ്യമായ പാർപ്പിടമില്ലാതെ പൊതു സ്ഥലങ്ങളിൽ കഴിഞ്ഞു കൂടുന്ന ജനങ്ങൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഡിസംബർ 22-നാണ് ഷംഷാബാദ് രൂപതയിലെ യുവജനങ്ങളും പ്രേമാർഗിന്റെ പ്രവർത്തകരും ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്തത്. സാമൂഹ്യ സേവനങ്ങൾ സംഘടിപ്പിക്കുന്നതിൽ ഏറെ സജീവമാണ് രൂപതാ നേതൃത്വം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group