തന്നെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാരോട് നന്ദി പറഞ്ഞ് മാർപാപ്പ …

വത്തിക്കാൻ സിറ്റി : ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം തനിക്കുവേണ്ടി ശുശ്രൂഷകൾ ചെയ്ത
ജെമെല്ലി ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേഷൻവിഭാഗത്തിനും എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു.ജൂലൈ 15ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മാർപാപ്പ അയച്ച കത്തിലാണ് തന്നെ ശുശ്രൂഷിച്ച എല്ലാവരോടും മാർപാപ്പ നന്ദി പറഞ്ഞത്. ശരീരത്തെയും ഹൃദയത്തെയും പരിപാലിക്കുന്ന സ്ഥലമായാണ് അദ്ദേഹം ആശുപത്രിയെ കത്തിൽ വിശേഷിപ്പിക്കുന്നത്.കുടുംബം എന്ന നിലയിൽ എന്നെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്ത എല്ലാ മെഡിക്കൽ സ്റ്റാഫുകളോടും ഞാൻ നന്ദി പറയുന്നു കത്തിൽ മാർപാപ്പ കുറിച്ചു.മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കുടൽ ശസ്ത്രക്രിയയ്ക്കായി
ജൂലൈ 4 ഞായറാഴ്ചയാണ് പരിശുദ്ധ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അവിടെ വൻകുടലിന്റെ ഡൈവേർട്ടിക്യുലർ സ്റ്റെനോസിസിന് ശസ്ത്രക്രിയ നടത്തി തുടർന്ന് ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ ശേഷം ജൂലൈ 14 നാണ്
മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group