ലോകസമാധാനത്തിനായുള്ള ഉപവാസ പ്രാർത്ഥന ദിനം ഇന്ന്

ഇസ്രായേൽ – ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ലോകം മുഴുവൻ സമാധാനം സംജാതമാകുന്നതിന് വേണ്ടി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള കത്തോലിക്ക സഭ ഇന്ന് ഉപവാസ പ്രാർത്ഥന ദിനം ആചരിക്കുന്നു.

ഇന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സമാധാനത്തിനായി അപേക്ഷിച്ചു കൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരു മണിക്കൂർ പ്രാർത്ഥന നടത്തുമെന്നു വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള എല്ലാ സഭകളോടും ദൈവജനത്തെ ഉൾപ്പെടുത്തി സമാനമായ ശുശ്രൂഷകള്‍ ക്രമീകരിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നു മാർപാപ്പ ഇക്കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. അത് മരണവും നാശവുമാണ് വിതയ്ക്കുന്നതെന്നും യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യുമെന്നും പാപ്പ പറഞ്ഞു. നേരത്തെ വിശുദ്ധ നാട്ടില്‍ സമാധാനം കൈവരുന്നതിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ പങ്കുചേരാന്‍ പിന്നീട് ഫ്രാന്‍സിസ് പാപ്പയും ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രാര്‍ത്ഥനാദിനം കൂടി പാപ്പ പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group