ഉത്തര കൊറിയ സന്ദർശിക്കാനുള്ള ആഗ്രഹം വീണ്ടും പരസ്യമാക്കി ഫ്രാൻസിസ് പാപ്പ

ഉത്തര കൊറിയ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം വീണ്ടും ആയി പ്രഖ്യാപിച്ച് മാർപാപ്പ.കൊറിയൻ ബിഷപ്പ് ലാസാറോ യു ഹ്യൂങ്മായുള്ള സന്ദർശനത്തിനുശേഷം വീണ്ടും കൊറിയൻ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചു എന്ന് ബിഷപ്പ് പ്രമുഖ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലുടെ അറിയിച്ചു.ഉത്തര കൊറിയയിലേക്ക് പാപ്പയെ ക്ഷണിക്കാൻ പ്രസിഡന്റ് കിം ജോങ് ആഗ്രഹിക്കുന്ന വിവരം 2018ൽ വത്തിക്കാൻ സന്ദർശിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പാപ്പയെ അറിയച്ചത് വലിയ വാർത്തയായിരുന്നു. കിം ജോങിന്റെ വാക്കാലുള്ള ക്ഷണമാണ് അന്ന് അറിയിച്ചത്. ഔദ്യോഗിക ക്ഷണം ലഭിച്ചാൽ ഉത്തര കൊറിയയിലേക്ക് പോകാൻ തയാറാണെന്ന് വത്തിക്കാൻ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മാർപാപ്പയുടെ പുതിയ വെളിപ്പെടുത്തലോടെ, ഉത്തര കൊറിയയിലെ പേപ്പൽ പര്യടനം മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ചർച്ചയാകുന്നതിന്റെ സന്തോഷത്തിലാണ് കൊറിയൻ ജനത…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group