ഫ്രാൻസിസ് പാപ്പയുടെ മെയ് മാസ ജപമാല ആചരണത്തിൽ ഇടം പിടിച്ച് വേളാങ്കണ്ണി

റോം: കോവിഡിനെതിരെ ജപമാലകൾ കരങ്ങളിലേന്തി മാതാവിന്റെ മാധ്യസ്ഥം തേടാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു പ്രകാരം ഓരോ ദിവസം ജപമാലയ്ക്ക് ആഗോള തലത്തിൽ നേതൃത്വം നൽകേണ്ട അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടിക നവ സുവിശേഷ വൽക്കരണത്തിനായിയുള്ള തിരുസംഘം പ്രസിദ്ധീകരിച്ചു.അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധിയാർജിച്ച 31 മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഭാരതത്തിൽ നിന്നും വേളാങ്കണി ഔവർ ലേഡി ഓഫ് ഹെൽത്ത് ബസിലിക്കാ തിരെഞ്ഞെടുക്കപ്പെട്ടു. മെയ് മാസം നീണ്ടു നിൽക്കുന്ന ജപമാല ആചരണത്തിന് ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ നേതൃത്വം നൽകും. ജപമാല ആചരണത്തിന്റെ പതിനാലം ദിവസം (മെയ് പതിനാല്) വേളാങ്കണിയിൽ നിന്നാകും ജപമാലയർപ്പിച്ച് നേതൃത്വം നൽകുന്നത്. എല്ലാ ശാസ്ത്രജൻമാർക്കും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾക്കും വേണ്ടിയാണ് പ്രത്യേക നിയോഗമായി ജപമാല അർപ്പിക്കപ്പെടുന്നത്.ആഗോള കത്തോലിക്കാ സഭ കോവിഡിനെതിരെ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം പ്രകാരം ജപമാലകൾ അർപ്പിക്കുമ്പോൾ വേളാങ്കണ്ണിയിലൂടെ ഭാരതവും അതിന്റെ ഭാഗമായി തീരുന്നു.
ജപമാലകൾ അർപ്പിച്ച് നമ്മുക്കും മാതാവിന്റെ മാദ്ധസ്ഥ്യം തേടി ഫ്രാൻസിസ് പാപ്പായോടൊപ്പം ലോകം കോവിഡിൽ നിന്നും മുക്തമാകാൻ പ്രാർത്ഥിക്കാം….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group