2023-ലെ പൊന്തിഫിക്കൽ അക്കാദമി അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിൽ, ലത്തീൻ ഭാഷാവിദഗ്ദരെ പ്രശംസിച്ചും, ലത്തീൻ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഫ്രാൻസിസ് പാപ്പാ.
സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഹൊസെ തൊളെന്തീനോ ദേ മെന്തോൺസയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീൻ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.
ലത്തീൻ ഭാഷ, അറിവിന്റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നൽകിയ ചിന്തകൾ ഉൾപ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും പാപ്പാ പറഞ്ഞു.
ലത്തീൻ ഭാഷയുടെ പഠനത്തിനും, ലത്തീൻ ഭാഷയിലൂടെ ഭാഷാ, സാംസ്‌കാരിക പൈതൃകങ്ങൾ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കൽ അക്കാദമി നൽകുന്ന അവാർഡുകൾക്ക് അർഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m