സിബിസിഐയുടെ മുപ്പത്തിയഞ്ചാം പൊതുയോഗം നവംബർ ആറ് മുതല്‍ ആരംഭിക്കും

ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ മുപ്പത്തിയഞ്ചാം പൊതുയോഗം നവംബർ ആറ് മുതല്‍ ബംഗളുരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ ആരംഭിക്കും.11 വരെ നീളുന്ന യോഗത്തിൽ 174 രൂപതകളിൽ നിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരും 64 എമരിറ്റ്സ് ബിഷപ്പുമാരും പങ്കെടുക്കും.

സിബിസിഐയുടെ വിവിധ കമ്മീഷൻ ചെയർമാന്മാരും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും യോഗത്തിനുണ്ടാകുമെന്നു ബാംഗളൂർ അതിരൂപത വക്താവ് ജെ.എ. കാന്ത് രാജ് അറിയിച്ചു. “വിശുദ്ധ കുർബാന, പങ്കാളിത്തം, ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ദൗത്യം” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. രാജ്യനിർമാണത്തിനായി എങ്ങനെ ഐക്യ ത്തോടെ മുന്നോട്ടു പോകാം എന്നതിനു പുറമേ രാജ്യത്തെ സമകാലിക പ്രശ്നങ്ങളും ചർച്ചയ്ക്കു വരുമെന്ന് അദ്ദേഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group