റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ട് കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ.

കർദ്ദിനാൾ സംഘത്തിന് നൽകിയ ഒരു കത്തിലാണ് ഫ്രാൻസിസ് പാപ്പ പത്തുവർഷം മുമ്പാരംഭിച്ച റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി ഇല്ലാതാക്കുന്നതിന് സാമ്പത്തിക മിതത്വം പാലിക്കേണ്ടതിൻറെ അനിവാര്യത പാപ്പ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ധനകമ്മി ഇല്ലാതാക്കുകയെന്നത് സൈദ്ധാന്തികമല്ല യഥാർത്ഥത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമായിരിക്കുന്നതിന് സകലരുടെയും ഉപരിയായ തുടർശ്രമം ആവശ്യമാണെന്ന് മാർപാപ്പ ഓര്‍മ്മപ്പെടുത്തുന്നു.

ചെലവ് ചുരുക്കലിൻറെ ഭാഗമായി സേവനം അനിവാര്യതയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് നിർവ്വഹിക്കപ്പെടണമെന്ന് പാപ്പ പറയുന്നു. മുൻഗണനകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധചെലുത്തൽ, പരസ്പര സഹകരണം, സംഘാതപ്രവർത്തനം എന്നീ മാർഗ്ഗങ്ങളും പാപ്പ ഇതിനായി നിർദ്ദേശിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group