പ്രസിദ്ധമായ വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന് ഒരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

ബ്രിട്ടൻ : പ്രസിദ്ധമായ വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന് ഒരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ആഘോഷമായി നടത്തപ്പെടുന്ന വാല്‍ഷിഹാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ വരുന്ന ജൂലൈ 15ന് നടക്കും.

തീര്‍ത്ഥാടനം ഏറ്റവും ഭക്തി നിര്‍ഭരമായ രീതിയിലും ആഘോഷപ്പൊലിമ ഒട്ടും ചോരാതെയും നടത്തപ്പെടാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഈ വർഷം വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും നല്‍കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.

തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9 : 30 am – ജപമാലയും ആരാധനയും

10 : 30 am – വചന പ്രഘോഷണം (സിസ്റ്റര്‍ ആന്‍ മരിയ SH)

11 :30 am – ഉച്ചഭക്ഷണം, അടിമവക്കല്‍

12 :15 pm – പ്രസുദേന്തി വാഴിയ്ക്കല്‍

12 : 45 pm – ആഘോഷമായ പ്രദക്ഷിണം

02 :00 pm – വിശുദ്ധ കുര്‍ബാന
04 : 30 pm – തീര്‍ത്ഥാടന സമാപനം

ഇംഗ്ലണ്ടിലെ സീറോ മലബാര്‍ തനയരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഏഴാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായാണ് വാല്‍ഷിഹാം മരിയ തീര്‍ത്ഥാടനം കരുതപ്പെടുന്നത്. തീര്‍ത്ഥാടനം ആരംഭിച്ചതിനു ശേഷം, കോവിഡ് മഹാമാരി തീര്‍ത്ത ഇടവേളയിലൊഴികെ എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group