യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ

റോമിലെ ഇടവകയിലെ എൺപതോളം യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ.

സെന്റ് ബെർണാഡെറ്റ് സൗബിറസിന്റെ നാമത്തിലുള്ള റോമിലെ ഇടവകയിലെ യുവജനങ്ങളുമായാണ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്.

2025-ലെ ജൂബിലിയുടെ തയ്യാറെടുപ്പിനായി ‘സ്കൂൾ ഓഫ് പ്രെയർ’ എന്നു വിളിക്കപ്പെടുന്ന സ്ഥലത്താണ് കൂടിക്കാഴ്ച നടന്നത്.

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് മോൺ. റിനോ ഫിസിചെല്ലയ്ക്കൊപ്പമാണ് ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

“ഞാൻ എന്താകണമെന്ന് ഓരോരുത്തരും സ്വയം ചോദിക്കണം. കാരണം, കർത്താവിന് നാം ഓരോരുത്തരിലും ഒരു പദ്ധതിയുണ്ട്. കർത്താവ് നമ്മിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കാൻ ഓരോരുത്തരും ശ്രമിക്കണം. അത് അവനോടു ചോദിക്കുകയും വേണം” – ദൈവവിളിയെക്കുറിച്ച് പാപ്പ യുവജനങ്ങളോടു പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m