ക്വിങ്ഡാവോയിൽ പുതിയ മെത്രാനെ നിയമിച്ചതായി ചൈനീസ് കാത്തോലിക് അസോസിയേഷൻ

Msgr Thomas Chen Tianhao is the new bishop of Qingdao in China

ബീജിങ് : തോമസ് ചെൻ തി അംഹൊയെ, ക്വിങ്ഡാവോയുടെ പുതിയ മെത്രാനായി തിരഞ്ഞെടുത്ത വിവരം ചൈനീസ് കാത്തോലിക് അസോസിയേഷൻ തിങ്കളാഴ്ച പുറത്തുവിട്ടു. സമൂഹത്തിൽ പല മേഖലകളിൽ നിരവധിതവണ സ്ഥാനമാനങ്ങൾവഹിച്ചിട്ടുള്ള ചെൻ 1998-ൽ ഷാൻഡോഗ് പ്രവിശ്യയിലെ പാട്രിയോട്ടിക് അസോസിയേഷൻ ഓഫ് ക്വിങ്ഡാവോയുടെ പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു. കൂടാതെ തന്നെ 2010 മുതൽ നാഷണൽ പാട്രിയോട്ടിക് അസോസിയേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2019-ൽ ചൈനീസ് പ്രസിഡന്റ് നടത്തിയ പ്രസംഗത്തിന്റെ ആധികാരികതയെ കുറിച്ച് പഠിക്കുന്നതിനായി ചേർന്ന ഷാൻഡോങിലെ പ്രവിശ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ചെൻ ആണ് നേതൃത്വം നൽകിയത്. 1989-ൽ ആണ് ഇദ്ദേഹം വൈദീകപട്ടം സ്വീകരിച്ചത്.

2018 സെപ്തംബർ 22 വത്തിക്കാൻ ചൈനയുമായുള്ള കരാറിൽ ആദ്യമായി ഒപ്പുവച്ചത്. എന്നാൽ ഒക്ടോബർ 22ന് ഈ കരാർ പുതുക്കുന്നതായി പ്രഖ്യാപിച്ചു. ചൈനയിലെ സഭയുടെ ഐക്യം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് കരാർ പുതുക്കിയത് എന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. മാർപാപ്പയുടെ ‘എൽ ഒസ്സെർ മറ്റോർ’ എന്ന ലേഖനത്തിൽ ഈ കരാർ പുതുക്കലിനെ അഭിനന്ദിച്ച് സംസാരിച്ചിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും സർക്കാർ അംഗീകാരമുള്ള ചൈനീസ് കാത്തോലിക് അസോസിയേഷൻ, റോമുമായുള്ള കൂട്ടായ്മയിൽ തന്നെ മറ്റനേകം അനധികൃത കത്തോലിക്കാ സംഘടനകളും സമൂഹങ്ങളും നിലനിൽക്കുന്നു എന്ന വാദത്തെ ചൊല്ലി പതിറ്റാണ്ടുകളായി സഭയിൽ തന്നെ ഭിന്നതകളും തർക്കങ്ങളും നിലനിൽക്കുന്നു.

ചില വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 2019 നവംബർ 19 നാണ് ആദ്യമായി ചെൻ കിംഗ്ഡാവോയുടെ മെത്രാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു . അതുപോലെ 2018 ജൂണിൽ അന്തരിച്ച ‘ഗ്യൂസെപ്പെലി മിങ്ഷുവിന്റെ പിൻഗാമി ആയിട്ടാണ് ഇദ്ദേഹം സ്ഥാനമേറ്റത് എന്നും പറയുന്നവർ ഉണ്ട്. ചൈനയിലെ എല്ലാ മതങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണങ്ങൾക്കും പല വിധ നയങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു. കൂടാതെ സിൻജിയാങ്ലെ മുസ്ലിംകളുടെ നിർബന്ധിത അധ്വാനം, പ്രബോധനം, വന്ദീകരണം, നിർബന്ധ അലസിപ്പിക്കൽ, ദന്ത ക്യാമ്പുകളിലെ പീഡനം തുടങ്ങിയവയെല്ലാം ഇവയുടെ ബാക്കിപത്രങ്ങളാണ്. ഈ സ്ഥിതിഗതികളെ കുറിച്ച് കൂടുതൽ അന്വേഷിക്കുവാനും സിൻജിയാങ് ചൈനീസ് മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുവാനും അമേരിക്കയും മറ്റു 38 രാജ്യങ്ങളും ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group