മോസ്കോ പാത്രിയാർക്കേറ്റിന്റെ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ

റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു ഉന്നത അംഗത്തെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ.

മോസ്കോ പാത്രിയാർക്കേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഫോർ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് മേധാവി വോലോകോളാംസ്കിലെ മെട്രോപൊളിറ്റൻ ആൻ്റണിയെ ആണ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചതും ചർച്ചകൾ നടത്തിയതും. വത്തിക്കാൻ വാർത്ത വിഭാഗം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2022 ആഗസ്റ്റ് അഞ്ചിന്, ഹിലാരിയോൻ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം വത്തിക്കാൻ സന്ദർശിച്ചവേളയിലാണ്, ആദ്യമായി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. തുടർന്ന്, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ സമ്മേളനം കസാഖിസ്ഥാനിൽവച്ചു നടത്തിയപ്പോഴും ഇരുവരും കണ്ടുമുട്ടിയിരുന്നു. പിന്നീട് 2023 മെയ് മാസം മൂന്നാം തീയതിയും വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് സൗഹൃദസംഭാഷണം നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m