തടവിൽ കഴിയുന്ന ഓങ് സാൻ സൂചിക്ക് അഭയം വാഗ്ദാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

തടവിൽ കഴിയുന്ന മ്യാൻമർ മുൻ പ്രധാനമന്ത്രി ഓങ് സാൻ സൂചിക്ക് വത്തിക്കാനിൽ അഭയം നല്കാൻ തയ്യാറാണെന്ന് അറിയിച്ച് ഫ്രാൻസിസ് പാപ്പ.

ഇന്തോനേഷ്യയിലെ ജെസ്യൂട്ട് വൈദികരുമായി നടത്തിയ കൂടിക്കാഴ്ച വേളയിലാണ് പാപ്പയുടെ ഈ വെളിപ്പെടുത്തൽ.

“ഓങ് സാൻ സൂചിക്ക് വത്തിക്കാനിൽ അഭയം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സൂചിയുടെ മോചനത്തിനായി ഞാൻ ആഹ്വാനം ചെയ്യുകയും അവരുടെ മകനെ റോമിൽ സ്വീകരിക്കുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതു മുതൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി, ഒരു പ്രതീകമാണ്. രാഷ്ട്രീയ പ്രതീകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്,“ ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തി.

സെപ്തംബർ 2-13 തീയതികളിൽ തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാലു രാജ്യങ്ങളിലേക്കുള്ള തന്റെ പര്യടനത്തിനിടെ ജക്കാർത്തയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ 200- ഓളം ജസ്യൂട്ടുകളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് മ്യാൻമറിലെ
സ്ഥിതിഗതികളെക്കുറിച്ച് വീണ്ടും മാർപാപ്പ സംസാരിച്ചത്. 2021 ലെ അട്ടിമറിക്ക് ശേഷം മ്യാൻമർ ഇപ്പോഴും പ്രക്ഷുബ്ധമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group