അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജാഗ്രതാ സമിതി

സംസ്ഥാനത്ത് അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി ആവശ്യമുന്നയിച്ചു.കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ജാഗ്രതാ സമിതി രംഗത്തെത്തിയിരിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഷങ്ങളായുള്ള വിവേചനങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി ഇത്തരമൊരു ആവശ്യവുമായി മുമ്പോട്ട് വന്നിരിക്കുന്നത്.മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, ഇരുമുന്നണികളുടെയും കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ക്ക് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും കത്തുനല്‍കിയിട്ടുണ്ട് . ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറെനാളുകളായി ചര്‍ച്ചയായിരുന്നെന്ന് ജാഗ്രതാ സമിതി ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വിവേചനരഹിതവും നീതിയുക്തവും ആയിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്നും ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group