മെക്സിക്കോയിൽ ട്രക്ക് അപകടത്തിൽ മരണമടഞ്ഞവർക്ക് വേണ്ടി പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പാ…

മെക്സിക്കോയിൽ ട്രക്ക് അപകടത്തിൽ മരണമടഞ്ഞ അമ്പതിലധികം ആളുകൾക്കായി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ.അപകടത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.
ടാക്സസിലെ ആർച്ചുബിഷപ്പ് മോൺസിനാണ് ടെലിഗ്രാം സന്ദേശം അയച്ചത്.

50-ലധികം കുടിയേറ്റക്കാരുടെ മരണത്തിനു കാരണമായ അപകടം മെക്സിക്കോയിലെ ചിയാപാസിലാണ് നടന്നത്. ഡിസംബർ 9 -ന് ഉച്ചകഴിഞ്ഞ് ടക്സ്റ്റ് ഗുട്ടിറസിലേക്കുള്ള ഹൈവേയിൽ അമിതവേഗതയിലെത്തിയ ട്രക്ക് മറിഞ്ഞാണ് ദാരുണമായ അപകടം നടന്നത്. 150- ഓളം ആളുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group