നാം ഓരോരുത്തർക്കും ഏതവസ്ഥയിലും യേശുവിനെ സമീപിക്കാം.

ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന മുറിവുകളെയും ദുരിതങ്ങളേയും ഇല്ലാതാക്കാൻ യേശുവിനാകും. മരണത്തിന്റെ നിഴൽവീണ താഴ്‌വരകളിൽ ലക്ഷ്യബോധമില്ലാതെ സംഭ്രാന്തിയിലും ഭയത്തിലും അലഞ്ഞിരുന്ന കൂട്ടംതെറ്റിപ്പോയ തന്റെ ജനത്തെ യേശുവിലൂടെ അവിടുന്ന് കൈപിടിച്ച് നടത്തി. പിതാവായ ദൈവം തന്റെ പ്രിയപുത്രനെ ഭൂമിയിലേക്കയച്ചത് നീതിമാന്മാരെ തേടിയല്ല, പാപം ചെയ്ത് ദൈവീകസംരക്ഷണത്തിൽ നിന്നും അകന്നുപോയ പാപികളെ തേടിയാണ്.

വഴിതെറ്റിപ്പോയവരെയും തള്ളിക്കളയാതെ അന്വേഷിച്ച് പിന്തുടരുന്ന ദൈവത്തിന്റെ സമീപനം അൽഭുതകരമാണ്. ദൈവകൽപന നിരസിച്ച യോനായ്ക്ക് പകരം മറ്റൊരാളെ ദൈവത്തിന് നിഷ്പ്രയാസം കണ്ടെത്താമായിരുന്നു., പക്ഷേ കർത്താവ് ക്ഷമാപൂർവ്വം പിന്തുടർന്നു ദൈവിക പദ്ധതിയിലേയ്ക്ക് മടക്കി കൊണ്ടുവന്നു. ദൈവിക പദ്ധതികൾ ഉപേക്ഷിച്ച് വീണ്ടും മീൻപിടുത്തത്തിന് പോയ ശിഷ്യൻമാരെ പിൻതുടർന്ന് ധൈര്യപ്പെടുത്തി. അതിനാൽ ദൈവ കൃപയിൽ അഭയം തേടുക; പാപത്തെ വെറുക്കുക; പാപിയെ സ്‌നേഹിക്കുക. പാപിയെ വെറുക്കുന്നത് ഈശോയുടെ വഴിയല്ല.

തിരുവചനം വിവരിക്കുന്നത് ഏതാനും ചിലരിൽ നിന്നല്ല, തന്റെ അടുത്തുവന്ന എല്ലാവരുടെയും ശരീരത്തിനും മനസിനും ഏറ്റ മുറിവുകൾ യേശു
വെച്ചു കെട്ടി എന്നാണ്. പക്ഷെ, ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു സ്ഥിതിവിശേഷം സൗഖ്യത്തിനായി യേശുവിനെ സമീപിക്കുന്ന എല്ലാവരുടെയും മുറിവുകൾ സുഖപ്പെടുന്നില്ല എന്നതാണ്. ചിലർക്കൊക്കെ അത്ഭുതകരമായ സൗഖ്യം ലഭിക്കുമ്പോൾ, അതിലെറെപ്പേർ മുറിവേറ്റവരായി നിരാശരായി മടങ്ങുന്നു. എന്തുകൊണ്ടാണ് ഇന്നത്തെ ലോകത്തിൽ, തന്നെ സമീപിക്കുന്ന എല്ലാവരിൽ നിന്നും മുറിവുകൾ എടുത്തുമാറ്റാൻ എന്തുകൊണ്ടാണ് യേശുവിന് കഴിയാത്തത്? ഒട്ടേറെപ്പേർക്കു തങ്ങളുടെ ശരീരത്തിനും, മനസിനും ഏറ്റ മുറിവുകളുമായി യേശുവിനെ സമീപിക്കാൻ സാധിക്കുന്നില്ല എന്നതാണ് കാരണം. നാം ഓരോരുത്തർക്കും ഏതവസ്ഥയിലും യേശുവിനെ സമീപിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group