കത്തോലിക്കാ-ഓർത്തഡോക്സ്‌ സഭകൾ തമ്മിൽ ഐക്യം രൂപപ്പെടുന്നതിൽ, എക്യൂമെനിക്കൽ പാത്രിയാക്കേറ്റിന് പ്രശംസയുമായി ഫ്രാൻസിസ് മാർപാപ്പ

Pope Francis pays tribute to Ecumenical Patriarchate for uniting Catholic-Orthodox churches

വത്തിക്കാൻ : കത്തോലിക്കരും ഓർത്തഡോക്സ്‌ ക്രിസ്താനികളും തമ്മിൽ കൂട്ടായ്മ രൂപപ്പെടുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പ, കോൺസ്റ്റാന്റി നോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാക്കോസിനയിച്ച സന്ദേശത്തിൽ പറഞ്ഞു. ക്രിസ്ത്യൻ ഐക്യം രൂപപ്പെടുന്നതിൽ എക്യൂമെനിക്കൽ പാത്രിയാക്കോസ് നടത്തിയ ശ്രമങ്ങളെപ്പറ്റി പ്രത്യേക പരമാർശ്ശവും മാർപാപ്പ തന്റെ സന്ദേശത്തിൽ നടത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി കത്തോലിക്കാ സഭയും എക്യൂമെനിക്കൽ പാത്രിയാർക്കേറ്റും തമ്മിലുള്ള ബന്ധം വളരെയധികം വളർന്നതിൽ ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പരസ്പര സ്നേഹത്തിൽ ഒരുമിച്ച് നടക്കുകയും ദൈവശാസ്ത്രപരമായ സംഭാക്ഷണം പിന്തുടരുകയും ചെയ്‌താൽ ഞങ്ങൾ ലക്ഷ്യത്തിലെത്തുമെന്നും മാർപാപ്പ ഓർമിപ്പിച്ചു. വിശുദ്ധ ആൻഡ്രൂസ് അപ്പോസ്തോലന്റെ പിൻഗാമി ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസിന് മാർപാപ്പ അയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയത്.

നിലവിലെ കൊറോണയുടെ പ്രതിസന്ധിക്കൊപ്പം ലോകത്തിലെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ തുടരുന്നത് വെല്ലുവിളിയാണെന്നും, വിവിധ രാഷ്ട്രങ്ങളിൽ സായുധ സംഘട്ടനങ്ങൾ ഉയർന്നുവരുന്നതായും നിരവധി പുരുഷൻമാരുടെയും സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞതായും മാർപാപ്പ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ സംരംഭങ്ങളും ഉപയോഗപ്രദവും അനിവാര്യവുമാണെന്ന് പറഞ്ഞ മാർപാപ്പ, സഹോദരി-സഹോദരൻമ്മാരെന്ന ബോധം എല്ലാ ജനങ്ങളും നേടുന്നതുവരെ സംഘർഷവും അക്രമവും അവസാനിക്കില്ലെന്നും പറഞ്ഞു.

ക്രിസ്ത്യൻ സഭകൾക്കും, മറ്റ് മതപാരമ്പര്യങ്ങൾക്കും സംഭാക്ഷണത്തിനും പരസ്പര ബഹുമാനത്തിനും പ്രായോഗിക സഹകരണത്തിനും ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് പ്രാഥമിക കടമയാണ്. ക്രിസ്ത്യൻ ഐക്യം രൂപപ്പെടുത്താൻ കോൺസ്റ്റാന്റി നോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ ഇടപെടൽ തുടർന്നും ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു. വിശുദ്ധ ആൻഡ്രൂസിന്റെ തിരുനാളിൽ ഇസ്‌താംബൂളിലെ എക്യൂമെനിക്കൽ പാത്രിയാർക്കേറ്റ് വത്തിക്കാൻ പ്രധിനിധി സംഘം സന്ദർശിച്ചിരുന്നതായും ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group