ആശുപത്രി ബാൽക്കണിയിൽ നിന്നും മാർപാപ്പയുടെ ആശിർവാദം…

റോം : കുടൽ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ജെമേല്ലി ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ചികിത്സാമുറിയുടെ മട്ടുപ്പാവില്‍നിന്ന് മാര്‍പാപ്പ താഴെ തടിച്ചുകൂടിയ നൂറുകണക്കിനു വിശ്വാസികള്‍ക്ക് ത്രികാല പ്രാര്‍ഥനയ്ക്കു മുന്നോടിയായി ആശീര്‍വാദം നല്‍കി.
വിശ്വാസികളുടെ സ്‌നേഹത്തിന് അദ്ദേഹം നന്ദി പറയുകയും കഷ്ടത അനുഭവിക്കുകയും സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. ഈ മാസം നാലിനു നടന്ന ശസ്ത്രക്രിയയ്ക്കുശേഷം ഇതാദ്യമാണ് മാര്‍പാപ്പ വിശ്വാസികളെ കാണുന്നത്. സാധാരണ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന് നല്‍കുന്ന ആശീര്‍വാദം ഇന്നലെ അതേ സമയത്താണ് ആശുപത്രിയില്‍ നിന്ന് മാര്‍പാപ്പ നല്‍കിയത്.സുപ്രഭാതം ആശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കൊപ്പമാണ് പാപ്പ സന്ദേശം നല്‍കാനായി എത്തിയത്. രോഗികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെയും അവര്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെയും ആവശ്യകത പാപ്പ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group