ഭിന്നശേഷിയുള്ളവരെ കൈപിടിച്ചുയർത്തേണ്ടത് സമൂഹത്തിന്റെ ദൗത്യം: ഗിവർഗ്ഗീസ് മാർ അപ്രേം

ഭിന്നശേഷിയുള്ളവരെ കൈപിടിച്ചുയർത്തേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തിന്റെ ദൗത്യമാണെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ആരോഗ്യസുരക്ഷാ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സേവനങ്ങൾ വിലമതിക്കാനാകത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group