കുട്ടികളോട് പരിശുദ്ധ ത്രിത്വം എന്താണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ

കുട്ടികളോട് പരിശുദ്ധ ത്രിത്വം എന്താണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരിക്കെയാണ് പാപ്പ വിശദീകരണം നൽകിയത്.

ആരാണ് പിതാവായ ദൈവം?

“പുത്രനായ ദൈവം യേശുവാണ്. നാം വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ യേശുവിനെ സ്വീകരിക്കുകയും യേശു നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്യുന്നു. “യേശു എല്ലാം ക്ഷമിക്കുന്നു എന്നത് സത്യമാണോ?” പാപ്പ കുട്ടികളോട് ചോദിച്ചു. “അതെ“ എന്ന് കുട്ടികൾ മറുപടി നൽകി. ഏറ്റവും വലിയ പാപികളോട് പോലും യേശു ക്ഷമിക്കുന്നു. നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവരോട് ക്ഷമ ചോദിക്കാനുള്ള വിനയം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.” പാപ്പ പറഞ്ഞു.

ആരാണ് പുത്രനായ ദൈവം?

ആരാണ് പരിശുദ്ധാത്മാവായ ദൈവം?

“പരിശുദ്ധാത്മാവ് ദൈവമാണ്, അവൻ നമ്മുടെ ഉള്ളിലാണ്. നാം മാമ്മോദീസായിലൂടെയും കൂദാശകളിലൂടെയും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ പരിശുദ്ധാത്മാവ് നമ്മെ അനുഗമിക്കുന്നു. നമ്മുടെ ഹൃദയത്തോട് സംസാരിക്കുകയും നാം ചെയ്യേണ്ട നല്ല കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവാണ് നമുക്ക് ശക്തി തരുന്നതും പ്രയാസങ്ങളിൽ ആശ്വസിപ്പിക്കുന്നതും, പാപ്പ വെളിപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m