മേരി മേജർ ബസലിക്കയിലെ മഞ്ഞുമാതാവിന്റെ തിരുനാളിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കും

“റോമൻ ജനതയുടെ സംരക്ഷക” എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകയുടെ ചിത്രമുള്ള മേരി മേജർ ബസലിക്കയിൽ ഓഗസ്റ്റ് അഞ്ചാം തീയതി തിങ്കളാഴ്ച ബസലിക്കയുടെ സമർപ്പണവും, മഞ്ഞുമാതാവിന്റെ തിരുനാളും സംയുക്തമായി കൊണ്ടാടപ്പെടുമ്പോൾ, അന്നേ ദിവസം ഫ്രാൻസിസ് പാപ്പായും പ്രാർത്ഥനയിൽ പങ്കുചേരാനെത്തുമെന്ന് തിരുനാൾ സംഘാടകർ അറിയിച്ചു. തിരുനാൾ ദിനം വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന ആഘോഷമായ സായാഹ്നപ്രാർത്ഥനയിൽ പരിശുദ്ധ പിതാവിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കുമെന്നാണ് ബസലിക്കയിൽ നിന്ന് അറിയിച്ചിട്ടുള്ളത്.

തിരുനാൾ ദിവസം രാവിലെ പത്തുമണിക്ക്, “ബസലിക്കയുടെ പ്രധാനപുരോഹിതൻ” എന്ന പദവിയുള്ള കർദ്ദിനാൾ സ്റ്റാനിസ്ളാവ് റൈൽക്കോയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധബലി ഉണ്ടായിരിക്കും. ബസലിക്കയുടെ ചുമതലയിൽ രണ്ടാം സ്ഥാനക്കാരനും, കർദ്ദിനാളിന്റെ സഹായകനുമായ ആർച്ച്ബിഷപ് റോലാൻഡാസ് മാക്റിസ്‌കാസ് വൈകുന്നേരം അഞ്ചരയ്ക്ക് സായാഹ്നപ്രാർത്ഥനകൾ നയിക്കും. തദവസരത്തിൽ ഫ്രാൻസിസ് പാപ്പായുടെയും സാന്നിദ്ധ്യമുണ്ടാകുമെന്നാണ് റോം രൂപത അറിയിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m