അനുതാപ ജാഗരണ പ്രാർത്ഥനക്ക് ഫ്രാൻസിസ് പാപ്പ നേതൃത്വം നൽകും

റോമിൽ വെച്ച് ഒക്ടോബർ രണ്ട് മുതൽ 27 വരെ നടക്കുന്ന സിനഡാലിറ്റി സംബന്ധിച്ച സിനഡിന്റെ രണ്ടാമത്തെയും അവസാനത്തെയും സമ്മേളനത്തിൻ്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു.

രണ്ടാം ഭാഗം ആരംഭിക്കുന്നതിന് മുമ്പ്, ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ അനുതാപ ജാഗരണ പ്രാർത്ഥന നടക്കും. ഈ ജാഗരണ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ ഒരുമിച്ച് പ്രാർത്ഥിക്കുകയും പാപങ്ങൾക്ക് ക്ഷമ ചോദിക്കുകയും ചെയ്യും.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒക്ടോബർ ഒന്നിന് വൈകുന്നേരം ആറുമണിക്കാണ് ഫ്രാൻസിസ് മാർപാപ്പ അദ്ധ്യക്ഷത വഹിക്കുന്ന ജാഗരണ പ്രാർത്ഥന ആരംഭിക്കുന്നത്. യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറലിന്റെയും ഇൻ്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറലിന്റെയും സഹകരണത്തോടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയെറ്റും റോം രൂപതയും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് ഈ ജാഗരണ പ്രാർത്ഥന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m