സമൂഹം പട്ടിണിയെ മൗനമായി അംഗീകരിക്കുന്നത് നിന്ദ്യമായ അനീതിയും കടുത്ത ദ്രോഹവുമാണെന്ന് മാർപാപ്പാ

മാനവ സമൂഹം പട്ടിണിയെ മൗനമായി അംഗീകരിക്കുന്നത് നിന്ദ്യമായ അനീതിയും കടുത്ത ദ്രോഹവുമാണെന്ന് മാർപ്പാപ്പാ.

നവമ്പർ 18,19 തീയതികളിൽ ബ്രസീലിലെ ഹിയൊ ജ് ഷനൈരൊ (Rio de Janeiro) യിൽ സംഘടിപ്പിക്കപ്പെട്ട, സാമ്പത്തികമായും വ്യവസായികമായും മുന്നിൽ നിൽക്കുന്ന ശക്തികളായ ജി 20 നാടുകളുടെ തലവന്മാരുടെ സമ്മേളനത്തിനു നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ അപലപനം ഉള്ളത്.

പട്ടിണി കേവലം ഭക്ഷണത്തിൻറെ അപര്യാപ്തയല്ലെന്നും മറിച്ച്, അത് വിപുലമായ സാമൂഹ്യ സാമ്പത്തിക അനീതികളുടെ അനന്തരഫലമാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ പറയുന്നു. ദാരിദ്ര്യം, പ്രത്യേകിച്ച്, നമ്മുടെ ആഗോള സമൂഹത്തിൽ വ്യാപകമായ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളുടെ ഒരു അനന്ത ചക്രം തന്നെ സൃഷ്ടിച്ചുകൊണ്ട്, പട്ടിണിക്ക് സാരമായ സംഭാവനയേകുന്നുവെന്നും പട്ടിണിയും ദാരിദ്ര്യവും തമ്മിൽ അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കുന്നു. ആകയാൽ പട്ടിണിയുടെയും ദാരിദ്ര്യത്തിൻറെയും വിപത്ത് തുടച്ചുനീക്കുന്നതിന് അടിയന്തിരവും നിർണ്ണായകവുമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m