മണിപ്പൂർ സംഘർഷം; ഉപവാസ സമരം ഇന്ന്

ക്രിസ്തീയ വിശ്വാസികളുടെ നേർക്ക് മണിപ്പൂരിൽ നടക്കുന്ന ക്രൂരതകൾക്കെതിരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കലിന്റെ നേതൃത്വത്തിൽ ഉപവാസ സമരം ഇന്ന്.

രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ തൃശൂർ ബിഎസ്എൻഎൽ ഓഫീസിനു സമീപം ഇഎംഎസ് സ്ക്വയറിലാണ് ഉപവാസമരം. ബിഷപ്പ് മാർ യോഹന്നാൻ ഔസേപ്പ് ഉദ്ഘാടനം ചെയ്യും. ഇരുനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും ക്രൈസ്തവരെ ജീവനോടെ കത്തിച്ചതും അടക്കം സമാനതകളില്ലാത്ത പീഡനങ്ങളാണ് മണിപ്പൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group