ആഗോളയുവജന സമ്മേളനത്തിനായി മാർപാപ്പാ ലിസ്ബണിലേക്ക്

ആഗസ്ത് മാസം നടക്കുന്ന ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ പോർച്ചുഗല്ലിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുകയും, ഫാത്തിമ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുകയും ചെയ്യും. ആഗസ്ത് രണ്ടു മുതൽ ആറു വരെയാണ് ഫ്രാൻസിസ് പാപ്പായുടെ പോർച്ചുഗൽ സന്ദർശനമെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വത്തിക്കാൻ ഔദ്യോഗിക വക്താവായ മത്തേയോ ബ്രൂണി അറിയിച്ചു.

ഫ്രാൻസിസ് പാപ്പാ അധ്യക്ഷത വഹിക്കുന്ന നാലാമത്തെ ആഗോള യുവജന സംഗമത്തിനാണ് ലിസ്ബൺ വേദിയാകുന്നത്. 2022 ൽ നടക്കേണ്ടിയിരുന്ന ലിസ്ബൺ സമ്മേളനം കൊറോണ മഹാമാരി വിതച്ച ആരോഗ്യ അടിയന്താരവസ്ഥ മൂലമാണ് 2023 ലേക്ക് മാറ്റേണ്ടി വന്നത്. ഈ വർഷത്തെ ആഗോള യുവജന സമ്മേളനത്തിന്റെ ആപ്തവാക്യം ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായം മുപ്പത്തിയൊമ്പതാം തിരുവചനമാണ് “മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടു.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group