വിയറ്റ്നാം സന്ദർശിക്കാൻ മാർപാപ്പായ്ക്ക് ആഗ്രഹമുണ്ട്, ആർച്ച് ബിഷപ്പ് ഗാല്ലഗെർ

പരിശുദ്ധ സിംഹാസനവുമായി വിയറ്റ്നാമിനുള്ള ബന്ധങ്ങൾ ശക്തിപ്പെടു ത്തുന്നതിന്റെ ഭാഗമായി പാപ്പായുടെ വിയറ്റ്നാം സന്ദർശന സാധ്യതയെക്കുറിച്ച് പങ്കുവെച്ച് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.

കമ്മ്യൂണിസ്റ്റാധിപത്യമുള്ള വിയറ്റ്നാം സന്ദർശിക്കാൻ പാപ്പായും പാപ്പായുടെ സന്ദർശനം പ്രാദേശിക കത്തോലിക്കരും അഭിലഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിയറ്റ്നാമിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായും താനുമായും സംഭാഷണത്തിലേർപ്പെടുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പായുമായുള്ള കൂടിക്കാഴ്ച ഭാവാത്മകമായിരുന്നുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് പരിശുദ്ധ സിംഹാസനവുമായി വിയറ്റ്നാമിനുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും പാപ്പായുടെ ഭാവിസന്ദർശനത്തിന്റെയും അടയാളമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group