ബിഷപ്പ് ലംബാർട്ട് ഡെ ലാ മോത്തേയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു

ബിഷപ്പ് ലംബാർട്ട് ഡെ ലാ മോത്തേയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ച് വിയറ്റ്നാമിലെ ഫാൻ തെയിറ്റ് രൂപത.

ഹോ ചി മിൻ പ്രവിശ്യയിലെ ഫാൻ തെയിറ്റ് രൂപതയിൽ നടന്ന പരിശുദ്ധ കുർബാനമധ്യേയാണ് ബിഷപ്പ് ലംബാർട്ടിന്റെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചത്.

കഴിഞ്ഞ വർഷം നാമകരണ നടപടികൾ ആരംഭിച്ച ബിഷപ്പ് ഫ്രാൻകോയിസ് പള്ളുവും ബിഷപ്പ് ലംബാർട്ടും ചേർന്നാണ് സൊസൈറ്റി ഓഫ് ഫോറിൻ മിഷൻസ് ഓഫ് പാരിസ് സ്ഥാപിച്ചത്.വിയറ്റ്നാമിലെ സഭയുടെ സ്ഥാപകപിതാക്കന്മാരായി ഇവരെ കണക്കാക്കപ്പെടുന്നു.

1624 ജനുവരി 16-ന് നോർമണ്ടിയിൽ ജനിച്ച ലംബാർട്ട് 1655 ഡിസംബർ 27-ാം തീയതി വൈദികനായി അഭിഷിക്തനായി. ഫാൻകോയിസ് പള്ളു, ഇഗ്നേസ് കൊറ്റലേന്റി എന്നിവർക്കൊപ്പം ഏഷ്യയിലെ മിഷൻ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. 1658-ൽ അലക്സാണ്ടർ ഏഴാമൻ പാപ്പ വിയറ്റ്നാമിലെ ആദ്യത്തെ അപ്പോസ്തോലിക് വികാർ ആയി നിയമിച്ച് മെത്രാഭിഷേകം നടത്തി. 1662-ൽ സിയാമിലെ മെർഗുയിൽ എത്തിച്ചേർന്ന ലംബാർട്ടും പള്ളുവും ചേർന്ന് ആയുത്തേയയിൽ ഒരു സെമിനാരി സ്ഥാപിച്ചു. രണ്ടു വൈദികർക്കൊപ്പം വിയറ്റ്നാമിലെ ടോൻകിന്നിലേക്കുപോയ ലംബാർട്ട് അവിടെ ഒരു പള്ളി സ്ഥാപിച്ചു. 1670-ൽ ‘വിശുദ്ധ കുരിശിൻ്റെ സ്നേഹിതർ’ എന്ന പേരിൽ ഒരു സന്യാസ സമൂഹം അവിടെ അദ്ദേഹം സ്ഥാപിച്ചു. പ്രാർത്ഥനയും രോഗീസന്ദർനവും മതാധ്യാപനവും ഒക്കെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group