ഉയർന്ന തിരമാലകൾക്ക് സാധ്യത; കേരള തീരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഞായറാഴ്ച രാത്രി വരെയാണ് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശത്തുള്ളവും മത്സ്യതൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group