വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കായി പ്രാര്‍ത്ഥനാ ശുശ്രൂഷ ഒക്ടോബര്‍ 2 മുതല്‍

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്കായി ഡിവൈന്‍ മേഴ്‌സി ഫൗണ്ടേഷന്‍ ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയായ ‘ബ്ലസിംഗ് 2022’ ഒക്ടോബര്‍ 2 മുതല്‍ 5 വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ നടത്തുന്നു.ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, സാമുവല്‍ മാര്‍ ഐറേനിയൂസ്, മാര്‍ ആന്റണി ചിറയത്ത്, ഫാ.ഷാജി തുമ്പേച്ചിറയില്‍, ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ ഒഎഫ്എം കപ്പൂച്ചിന്‍, സിസ്റ്റര്‍ സെലിന്‍ SABS, ഡോ. ഫിന്റോ ഫ്രാന്‍സിസ്, മാമ്മന്‍ ചെറിയാന്‍ MD, സന്തോഷ് ടി. (ക്രിസ്റ്റീന്‍), പാപ്പച്ചന്‍ പള്ളത്ത്, തോമസ് കുമളി, ബാബു പോള്‍, ബൈജു മേനാച്ചേരി, അനില്‍ മലപ്പുറം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ നയിക്കും.

വിവാഹപ്രായമായ ഓരോ വ്യക്തിക്കും, പ്രത്യേകിച്ച് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ വിഷമിക്കുന്നവര്‍ക്കും വിവാഹവുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കും ജീവിത പങ്കാളി നഷ്ടപ്പെട്ടു പോയവരും വിവാഹബന്ധം വേര്‍പിരിഞ്ഞു നില്‍ക്കുന്നവരുമായ സഹോദരങ്ങള്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. പരസ്പരം മാച്ച് ചെയ്യുന്ന പ്രൊഫൈലിന്റെ അടിസ്ഥാനത്തില്‍ കൂടിക്കാഴ്ചക്ക് അവസരമുണ്ടാകും. ഫീസ് 1000 രൂപയാണ്. ഫോട്ടോ പതിച്ച പ്രൊഫൈല്‍ കൊണ്ടുവരേണ്ടതാണ്. ബുക്കിംഗിന് +91 94950 23463 എന്ന നമ്പറിലേക്ക് പേരും ഡീറ്റെയില്‍സും വാട്ട്‌സാപ്പ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് +919400053 469, +91 8301029369.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group