പ്രാർത്ഥനകൾ തുടരാം… ഹെയ്തിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്ന് മിഷനറിമാരെക്കൂടി വിട്ടയച്ചു…

ഹെയ്തിയിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്ന് മിഷനറിമാരെക്കൂടി വിട്ടയച്ചതായി സ്ഥിതീകരിച്ചു.400 മാവോസോ’ എന്ന സംഘമാണ് ഒക്ടോബർ 16 -ന് 17 ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയത്. വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ള പത്തു പേരെയാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.

“ഇന്നലെ രാത്രി മൂന്ന് ബന്ദികളെ കൂടി വിട്ടയച്ചതിൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. മോചിപ്പിക്കപ്പെട്ടവർ സുരക്ഷിതരാണ്” – ഒഹായോ ആസ്ഥാനമായുള്ള ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രികൾ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു . വിട്ടയച്ചവരുടെ പേരോ, മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ
ഇപ്പോഴും കുറച്ചു പേർ തടങ്കലിലാണെന്നും അവർക്കു വേണ്ടി പ്രാർത്ഥന തുടരണമെന്ന് ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി അഭ്യർത്ഥിച്ചു.

തട്ടിക്കൊണ്ടു പോകപ്പെട്ട സംഘത്തിൽ എട്ട് മാസം മുതൽ 48 വയസ്സ് വരെ പ്രായമുള്ളവരാണ് ഉള്ളത്. ബന്ദികളാക്കപ്പെട്ട 17 പേരിൽ 16 പേർ അമേരിക്കൻ പൗരന്മാരും ഒരാൾ കനേഡിയനുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group