ആർ എസ് എസുമായി സംവാദത്തിന് സന്നദ്ധത അറിയിച്ച് പൂനെയിലെ സഭാ നേതൃത്വം

ആർഎസ്എസുമായുള്ള സംവാദത്തിന് സന്നദ്ധത അറിയിച്ച് പുനൈയിലെ കത്തോലിക്കാ സഭ. ശ്രീപതി ശാസ്ത്രീ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ത്രൈമാസിക സോഷ്യൽ സയൻസ് ജേർണലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന പൂനെ ബിഷപ് തോമസ് ഡാബ്രെയാണ് ഇക്കാര്യം അറിയിച്ചത്.

“ആർഎസ്എസുമായി സംവാദത്തിന് ഞങ്ങൾ തയ്യാറാണ്. നാഗ്പൂർ ആർച്ച് ബിഷപ് അബ്രഹാം വിരുതുകുളങ്ങര ഇത്തരത്തിലുള്ള സംവാദം ആഗ്രഹിച്ചിരുന്നു. പക്ഷേ അദ്ദേഹം കാലമാകുന്നതിന് മുമ്പേ കടന്നു പോയി. അതിന് ശേഷം പ്രത്യേകമായി ഒന്നും സംഭവിച്ചിട്ടില്ല”. ബിഷപ് തോമസ് പറഞ്ഞു.

ആർഎസ് എസ് ഐഡിയോളജിയുടെ മുഖ്യ കേന്ദ്രം പൂനെയാണ്. അവരും
കത്തോലിക്കാ സഭയും തമ്മിലുള്ള ഇടനില ബന്ധത്തിൽ പ്രവർത്തിക്കേണ്ടി വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആർഎസ്എസുമായി വ്യക്തിപരമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ബിഷപ് തോമസ് പറയുന്നു. പ്രകാശനം ചെയ്ത ജേർണലിൽ രണ്ടു പേജ് സന്ദേശം നല്കിയതും ബിഷപ്പാണ്. ഇതിന് പുറമെയാണ് പ്രകാശന ചടങ്ങിലേക്കും സംഘാടകർ ബിഷപ്പിനെ ക്ഷണിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group