പൊതുഭവന സംരക്ഷണം; വത്തിക്കാനിൽ വട്ടമേശസമ്മേളനം നടത്തി

നമ്മുടെ പൊതു ഭവന സംരക്ഷണം സുസ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണവും ആശയവിനിമയവും” എന്ന തലക്കെട്ടിൽ സുസ്ഥിരമായ ലോകഭാവിയെ പറ്റി ചർച്ച ചെയ്യുവാൻ വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയും, പൊന്തിഫിക്കൽ ശാസ്ത്ര അക്കാദമിയും സംയുക്തമായി വട്ടമേശസമ്മേളനം നടത്തി. റോമിലെ കാസിനോ പിയോയിൽ വച്ചാണ് സമ്മേളനം നടന്നത്.

മത,സാമ്പത്തിക,മാധ്യമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ വിവിധ നേതാക്കൾ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതിയെ പരിപാലിക്കുകയും, സമാധാനം പ്രോത്സാഹിപ്പിക്കുകയും, പൊതുനന്മയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത സമ്മേളനം ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group