ന്യൂ ഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ് നടപടി.
രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്‍ഡ്യാ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറൻസ് മത്സരിച്ചത്. 48 സീറ്റുകളില്‍ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോള്‍ 29 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് സീറ്റുകള്‍ നേടി. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m