അതീവ സുരക്ഷയിൽ വിശുദ്ധ കുർബാന അർപ്പിച്ച് മണിപ്പൂരിലെ ക്രൈസ്തവർ

ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ഞായറാഴ്ച ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ണി​​​​പ്പു​​​​രി​​​​ലെ പ​​​​ള്ളി​​​​ക​​​​ളി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ന്ന​​​​ത് അ​​​​തീ​​​​വ സു​​​​ര​​​​ക്ഷ​​​​യി​​​​ൽ. ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ര​​​​സേ​​​​ന​​​​യും ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സും സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കി. ഇ​​ന്ന​​ലെ കാ​​ര‍്യ​​മാ​​യ അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ല്ല.

മ​​ണി​​പ്പു​​ർ സം​​ഭ​​വ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി മൗ​​നം തു​​ട​​രു​​ന്ന​​തി​​ൽ ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​മു​​യ​​രു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ മ​​ൻ കി ​​ബാ​​ത്തി​​ലും ന​​രേ​​ന്ദ്ര മോ​​ദി മ​​ണി​​പ്പു​​ർ ക​​ലാ​​പ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഇം​​ഫാ​​ലി​​ൽ നാ​​ട്ടു​​കാ​​ർ റേ​​ഡി​​യോ​​ക​​ൾ ത​​ക​​ർ​​ത്തു പ്ര​​തി​​ഷേ​​ധി​​ച്ചു.

മ​​​​ണി​​​​പ്പു​​​​രി​​​​ൽ സ​​​​മാ​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നി​​​​ര​​​​വ​​​​ധി ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മെ​​​​യ്തെ​​​​യ് സ്ത്രീ​​​​ക​​​​ൾ തീ​​​​പ്പ​​​​ന്ത​​​​മേ​​​​ന്തി മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല തീ​​​​ർ​​​​ത്തു. ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റ്, ഇം​​​​ഫാ​​​​ൽ വെ​​​​സ്റ്റ്, തൗ​​​​ബ​​​​ൽ, കാ​​​​ക്ചിം​​​​ഗ് എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ലായി​​​​രു​​​​ന്നു മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല. ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ർ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്ത്രീ​​​​ക​​​​ൾ മു​​​​ദ്രാ​​​​വാ​​​​ക്യവും മു​​​​ഴ​​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group