എട്ട് അവശ്യ മരുന്നുകളുടെ വില ഉയരും; വില വർധനവ് 50 ശതമാനം വരെ

ന്യൂ ഡല്‍ഹി: രാജ്യത്ത് എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ)യാണ് അനുമതി നല്‍കിയിരിക്കുന്നത്.

ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ മരുന്ന് നിര്‍മ്മാതാക്കളില്‍ നിന്ന് എന്‍പിപിഎയ്ക്ക് അപേക്ഷകള്‍ ലഭിച്ചിരുന്നു.

തുടര്‍ന്നാണ് മരുന്നുകളുടെ വില ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബെന്‍സില്‍ പെന്‍സിലിന്‍ ഐയു ഇന്‍ജക്ഷന്‍, അട്രോപിന്‍ ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ 750 1000 എംജി, സാല്‍ബുട്ടമോള്‍ ടാബ്‌ലെറ്റ്, പൈലോകാര്‍പൈന്‍, സെഫാഡ്രോക്സില്‍ ടാബ്‌ലറ്റ് 500 എംജി, ഡെസ്ഫെറിയോക്സാമൈന്‍ 500 എംജി, ലിഥിയം ടാബ്‌ലെറ്റ് 300 എംജി എന്നിവയാണ് വില വര്‍ദ്ധിക്കുന്ന മരുന്നുകള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group