മണിപ്പൂരിൽ ക്രൈസ്തവ ദൈവാലയങ്ങൾ തകർത്ത് അധികൃതർ

ക്രൈസ്തവർ ബഹുഭൂരിപക്ഷം വരുന്ന മണിപ്പൂരിൽ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതായി റിപ്പോർട്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഈസ്റ്റ് ഇംഫാൽ ജില്ലയിലാണ് സംഭവം.

അനധികൃത നിർമ്മാണം നടത്തിയെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. ആദിവാസി കോളനിയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയങ്ങൾ വൻ പോലീസ് സന്നാഹത്തോടെയാണ് പൊളിച്ചത്.

കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, തുടങ്ങിയവയാണ് അനധികൃത നിർമ്മാണമെന്നു ചൂണ്ടിക്കാട്ടി അധികൃതർ പൊളിച്ചു നീക്കിയത്. സർക്കാർ ഉത്തരവിനെ തുടർന്നു തകർത്ത ദേവാലയങ്ങളിലൊന്നു മണിപ്പൂരിലെ അതിപുരാതനമായ ക്രൈസ്തവ ദേവാലയമാണ്.

എന്നാൽ, പളളികൾ തകർത്തതിനു പിന്നാലെ നിരവധി വിശ്വാസികൾ ദേവാലയാവശിഷ്ടങ്ങൾക്കു മുന്നിൽ ഒത്തുകൂടി പ്രർത്ഥനകൾ നടത്തി. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പള്ളികൾ തകർത്തത് അപലപനീയമാണെന്നും ഇവർ കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group