ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഓണം അവധി പ്രഖ്യാപിച്ചു

കൊച്ചി : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 25 മുതലാണ് ഓണം അവധി. സെപ്റ്റംബർ 3 വരെയാണ് അവധി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് ഓണത്തോട് അനുബന്ധിച്ച് സൗജന്യ അരി വിതരണം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥിക്ക് 5 കിലോ അരിയാണ് ലഭിക്കുക. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയിൽ നിന്നാണ് വിതരണം ചെയ്യുക. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group