സേവന സന്നദ്ധനായിക്കൊണ്ട് നൂറാം വയസ്സിലും ശ്രദ്ധേയനായി വൈദികന്‍

പ്രായം നൂറു പിന്നിട്ടെങ്കിലും ഇപ്പോഴും സദാ സേവന സന്നദ്ധനാവുകയാണ് ആവിലായിലെ വൈദികന്‍, മോണ്‍.വിര്‍ജിലിയോ ഗോണ്‍സാലസ്.

എഴുപത്തിയഞ്ച് വര്‍ഷമായി തന്‍റെ രൂപതയില്‍ വൈദിക സേവനം തുടരുന്ന വൈദികന് ആദരമര്‍പ്പിക്കാൻ ആവിലായിലെ ബിഷപ്പ് മോണ്‍. ജീസസ് റിക്കോ ഗാര്‍സിയ സാന്‍ മില്ലന്‍ നേരിട്ടത്തിയിരുന്നു.

മഞ്ഞു പെയ്യുമ്പോഴും തന്‍റെ മേലങ്കിയും തൊപ്പിയും സൈക്കിളുമായി ആ പ്രദേശത്തെ പട്ടണങ്ങളില്‍ പര്യടനം നടത്തിയിരുന്ന

മോണ്‍. ഗോണ്‍സാലസ്, കുര്‍ബാന കൊടുക്കുന്നതിലും രോഗീസന്ദര്‍ശനത്തിലും നഗരത്തില്‍ ആവശ്യമുള്ളതെന്തിനും എപ്പോഴും മലയടിവാരത്തുണ്ടാകുമായിരുന്നെന്നും അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നു.

2007ല്‍ ഓണററി ചാപ്ലിന്‍ ഓഫ് ഹിസ് ഹോളിനസ് പദവി ലഭിച്ച ഗോണ്‍സാലസ്, മാതൃകാ പുരോഹിതനാണെന്ന് ബിഷപ്പ് പറഞ്ഞു. ഗോണ്‍സാലസിനെപ്പോലെയുള്ള ഒരു നല്ല വൈദികന്‍റെ ഗുണങ്ങള്‍ വിനയം, വിശ്വസ്തത, കൃതജ്ഞത എന്നിവയായിരിക്കണമെന്ന് പറഞ്ഞ ആവിലായിലെ ബിഷപ്പ്, ഒരു വൈദികന്‍ വളരെ വലിയവനും, അതേ സമയം വളരെ ചെറിയവനും, കുലീനവും ലളിതവുമായ ആത്മാവുള്ളവനും വിശുദ്ധിയുടെ ഒഴിച്ചുകൂടാനാവാത്ത ഉറവിടവുമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group