വിശ്രമ ജീവിതത്തിലും വിശ്രമിക്കാതെ യുവ തലമുറയ്ക്ക് വേണ്ടി പൊന്നുവിളയിച്ച വൈദികർ പ്രചോദനമാകുന്നു.

ആലപ്പുഴ : പൗരോഹിത്യ ജീവിതത്തിലെ വിലപ്പെട്ട ശുശ്രൂഷകൾക്ക് ശേഷം വിശ്രമ ജീവിതo നയിക്കുന്നവൈദികർ സെമിനാരി വിദ്യാർത്ഥികൾക്ക്‌ വേണ്ടി മണ്ണിൽ പൊന്നുവിളയിക്കുന്നു.കൃഷിയെ അത്യധികം സ്നേഹിക്കുന്ന ആലപ്പുഴ ജില്ലയിലെ ചേർത്തല പ്രീസ്റ്റ്‌ ഹോമിലെ വൈദികരാണ് സെമിനാരി വിദ്യാർഥികൾക്കു വേണ്ടി വാഴക്കുലകളും മറ്റ് വിളകളും ഉൽപാദിപ്പിച്ചത്. വിശ്രമ ജീവിതം നയിക്കുന്ന തമ്പിയച്ചനും ഗാസ്പർ അച്ചനുമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഇരുവരും ഇടവകകളിൽ സേവനം ചെയ്യുന്ന അവസരത്തിലും കൃഷിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇരുവരുടെയും കൃഷി രീതികൾ മുൻകാല വാർത്തകളിലും ഇടംനേടിയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group