ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രോ ലൈഫ് അപ്പോസ്തലേറ്റ് .

കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ എ, രാഷ്ട്രീയ നേതാവ് എന്നൊക്കെയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു.

വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും സന്ദേശങ്ങൾ വിവിധ പദ്ധതികളിലൂടെ അദ്ദേഹം നടപ്പിലാക്കി.ഭരണാധിപന്‍ എന്നനിലയ്‌ക്ക്‌ ജനകീയ പ്രശ്നങ്ങള്‍ സമര്‍ത്ഥമായി പരിഹരിക്കുവാൻ അദ്ദേഹം നേതൃത്വം നൽകി നടപ്പിലാക്കി.

രോഗങ്ങൾ, പ്രതിസന്ധികൾ എന്നിവ നേരിട്ടവരെ ആശ്വസിപ്പിക്കുവാനും അവർക്ക് ചികിത്സാ സഹായം, ഭവനനിർമ്മാണം എന്നിവയ്ക്കായി ജനക്ഷേമത്തിലൂന്നി വിവിധ ക്ഷേമ പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചുവെന്നും അനുശോചന പ്രമേയത്തിൽ വ്യക്തമാക്കി.

ക്രൈസ്തവ വിശ്വാസ ആചാരങ്ങളിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട് സമൂഹത്തിലെ മുഴുവൻ മനുഷ്യരെയും രാജ്യപുരോഗതിക്കായി ഏകോപിപ്പിക്കുവാൻ ഉമ്മൻചാണ്ടിക്ക് സാധിച്ചുവെന്നും സമതി അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group