സ്വവർഗ വിവാഹം ചരിത്ര വിധിയെ സ്വാഗതം ചെയ്‌ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്‌ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ശക്തമായി എതിര്‍ത്തിരിന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും നേരത്തെ കോടതിയിൽ എതിർത്തിരുന്നു.

പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

കുടുംബജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി .

വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത് .

സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ് . ഭാരതത്തിന്റെ പൊതുവായതും, വിവിധ മത വിഭാഗങ്ങളുടെ കുടുംബജീവിതസങ്കല്പങ്ങൾക്കും പാരമ്പര്യത്തിനും എതിരാണെന്നും, അതിനാൽ വിവാഹത്തിന് നിയമാനുമതി നൽക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ നിലപാട് വിധിക്കു അനുകൂലമായ സാഹചര്യം സൃഷ്ടിട്ടിച്ചുവെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ്അപ്പോസ്തലേറ്റ്‌ സമിതി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group