ബൊഗോട്ടയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ജപമാല പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടന.
പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘവും പ്രോലൈഫ് പ്രവര്‍ത്തകരും സംയുക്തമായാണ് ജപമാലയ്ക്ക് നേതൃത്വം നല്‍കിയത്.
ട്യൂസാക്വില്ലോ നഗരത്തിലെ ഓറിയൻ്റാം, പ്രൊഫമിലിയ എന്നീ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നാല്‍പ്പതോളം ആളുകള്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ഭ്രൂണഹത്യ കേന്ദ്രത്തിനു മുന്നില്‍ സമാധാനപരമായി പ്രാർത്ഥിച്ചവരെ ഒരു കൂട്ടം ഫെമിനിസ്റ്റുകൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇവിടെ തന്നെയാണ് ജപമാലയുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിച്ചു കൂടിയത്. കൊളംബിയൻ തലസ്ഥാനത്ത് എല്ലാ ദിവസവും ജീവന്റെ സംരക്ഷണത്തിന് വേണ്ടി 12 മണിക്കൂർ പ്രാർത്ഥനാ കൂട്ടായ്മകള്‍ ഒരുക്കുന്നുണ്ടെന്ന് പ്രയര്‍ കോർഡിനേറ്റർ കാർമെൻ അമൻഡ മോണ്ടെലെഗ്രെ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m