ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ വന്യമൃഗശല്യത്തിനും കര്‍ഷക നീതിനിഷേധത്തിനുമെതിരെ തെള്ളിത്തോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാലഹരണപ്പെട്ട വനനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, വന്യജീവികളെ കാടിനുള്ളില്‍ തന്നെ സംരക്ഷിക്കുവാനുള്ള വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ തയ്യാറാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ.സി.സിയുടെ പ്രതിഷേധ സംഗമം. കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക പ്രതിസന്ധി, പ്രകൃതി ദുരന്തങ്ങള്‍, വന്യമൃഗശല്യം തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാല്‍ ക്ലേശിക്കുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് പിന്തുണയും സഹായവും നല്‍കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കെ.സി.സി പ്രസിഡന്റ് പി എ ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group