പ്രതിഷേധം ഫലം കണ്ടു; കക്കുകളിൽ നാടകത്തിന്റെ അവതരണത്തിൽ നിന്ന് സംഘാടകർ പിന്മാറി

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ സന്യാസത്തെയും വിശ്വാസ സത്യങ്ങളെയും അവഹേളിക്കുന്ന തരത്തിൽ അരങ്ങേറിയ കക്കുകളി എന്ന നാടകത്തിന്റെ അവതരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സംഘാടകർ അറിയിച്ചു.

നാടകം വിവാദമായ പശ്ചാത്തലത്തിൽ, ആരോപണങ്ങളും പ്രതിഷേധങ്ങളും, കോടതി നടപടികളും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് സംഘടകരായ പറവൂർ പബ്ലിക് ലൈബ്രറിയുടെ ഭാഗമായ നെയ്ത്തൽ നാടക സമിതി കക്കുകളി നാടകം നിർത്തിവയ്ക്കുന്നതായി അറിയിച്ചത്.

പബ്ലിക് ലൈബ്രറിയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമിയുടെ പിന്തുണ യോടെയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കക്കുകളി നാടകം അരങ്ങേറിയത്.ഏതെങ്കിലും ജനസമൂഹത്തെ വേദനിപ്പിക്കാനോ നിന്ദിക്കാനോ ലൈബ്രറി ശ്രമിച്ചിട്ടില്ലെന്ന് പ്രസിഡന്റ് എസ്. അജയകുമാറും സെക്രട്ടറി കെ വി രാജേഷും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group